/sathyam/media/media_files/9yy6cbQtfiA4gseV8WkU.jpg)
വനിതാ ഫുട്ബോൾ ലോകകപ്പിൽ കരുത്തരായ സ്പെയിനെ പരാജയപ്പെടുത്തി ജപ്പാൻ. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ജപ്പാന്റെ ജയം. ജയത്തോടെ ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
12ാം മിനുട്ടിൽ ഹിനറ്റ മിയസവ ജപ്പാന് ലീഡ് നൽകി. ജപ്പാന്റെ ടാർഗറ്റിലേക്കുള്ള ആദ്യ ഷോട്ടായിരുന്നു ഇത്. പിന്നാലെ 29ാം മിനുട്ടിൽ റികൊ ഉയേകി ലീഡ് ഇരട്ടിയാക്കി. മിയസവയുടെ അസിസ്റ്റിൽ നിന്നാണ് ഉയേകിയുടെ മനോഹരമായ ഫിനിഷ്.
രണ്ടാം പകുതിയിലും ജപ്പാൻ തന്നെ മികച്ചു നിന്നു. മത്സരത്തിന്റെ 82ആം മിനുട്ടിൽ സബ്ബായി എത്തിയ മിന തനാക ഒരു നല്ല സോളോ റണ്ണിന് ഒടുവിൽ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിൽ എത്തിച്ചു സ്കോർ 4-0. സ്പെയിൻ തീർത്തും പരാജയം സമ്മതിച്ചു.
ഈ വിജയത്തോടെ 9 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 6 പോയിന്റുമായി സ്പെയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇരുവരും ഈ മത്സരത്തിനു മുമ്പ് തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.