New Update
/sathyam/media/media_files/GnNaMM5WzeGdNZL5khaP.jpg)
വനിതാ ഫുട്ബോൾ ലോകകപ്പിൽ കൊളംബിയ ക്വാർട്ടർ ഫൈനലിൽ. ജമൈക്കയെ തകർത്തായിരുന്നു കൊളംബിയയുടെ മുന്നേറ്റം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയൻ വിജയം. 51ആം മിനുട്ടിൽ ഉസ്മെ പിനേദയാണ് കൊളംബിയയുടെ വിജയ ഗോൾ നേടിയത്.
Advertisment
ഇടതുവിങ്ങിൽ നിന്ന് സപാറ്റ നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഉസ്മെയുടെ ഫിനിഷ്. ഈ ഗോൾ അവരുടെ വിജയ ഗോളായി മാറി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഈ ഒരു ഗോൾ മാത്രമെ അവർക്ക് തമ്മിൽ വ്യത്യാസമായുള്ളൂ.
പൊസഷനും ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ടുകൾ എല്ലാം ഇരു ടീമുകൾക്കും തുല്യമായിരുന്നു. ക്വാർട്ടറിൽ കൊളംബിയയുടെ എതിരാളി ഇംഗ്ലണ്ടാണ്.