/sathyam/media/media_files/1GRLNTETlSr7ETpYO1q0.jpg)
മെൽബൺ: വനിതാ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്തായി. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജമൈക്കയോട് ഗോൾഹിത സമനില വഴങ്ങിയതോടെയാണ് ഇതിഹാസ താരം മാർത്ത ഉൾപ്പെടുന്ന ബ്രസീൽ സംഘം ടൂർണമെന്റിൽ നിന്ന് പുറത്തായത്.
1995-ന് ശേഷം ആദ്യമായി ആണ് ബ്രസീൽ വനിതാ ലോകകപ്പിന്റെ പ്ലേഓഫ് കാണാതെ പുറത്താകുന്നത്. അട്ടിമറിക്ക് സമാനമായ സമനിലയോടെ, ജമൈക്ക തങ്ങളുടെ ആദ്യ പ്ലേഓഫ് യോഗ്യതയാണ് സ്വന്തമാക്കിയത്.
ഗ്രൂപ്പ് എഫിൽ നാല് പോയിന്റുകളുമായി ഫ്രാൻസ്, ജമൈക്ക എന്നിവർ ബ്രസീലിനെക്കാൾ മുന്നിട്ട് നിന്നതിനാൽ പ്രീ ക്വാർട്ടർ പ്രവേശനത്തിന് കാനറികൾക്ക് ജയം അനിവാര്യമായിരുന്നു. ബ്രസീലിനെ സമനിലയിൽ പിടിച്ചതോടെ, മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകളുള്ള ജമൈക്ക ഏഴ് പോയിന്റുകളുള്ള ഫ്രാൻസിനൊപ്പം പ്ലേഓഫ് യോഗ്യത നേടി.
മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ബ്രസീൽ, സംപൂജ്യരായ പനാമയ്ക്കൊപ്പമാണ് ഗ്രൂപ്പ് എഫിൽ നിന്നും പുറത്തായത്.