New Update
/sathyam/media/media_files/vOVQIeVCU7oD6d4lB6kf.jpg)
വനിതാ ഫുട്ബോൾ ലോകകപ്പിൽ മൊറോക്കോയ്ക്ക് ചരിത്ര ജയം. ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെ മൊറോക്കോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും വിജയവും പിറന്നു. മൊറോക്കോ ഈ വിജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷകളും സജീവമാക്കി.
Advertisment
മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ ഇബ്തിസാം റൈദി ആണ് മൊറോക്കക്ക് ലീഡ് നേടിയത്. മൊറോക്കോ ഒരിക്കലും മറക്കാത്ത ഗോളായിരിക്കും ഇത്. കൊറിയക്ക് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. പന്ത് കൈവശം വെച്ചെങ്കിലും കൃത്യമായ അവസരങ്ങൾ അവർ സൃഷ്ടിച്ചില്ല.
മൊറോക്കോ ആദ്യ മത്സരത്തിൽ ജർമ്മനിയോട് പരാജയപ്പെട്ടിരുന്നു. അവർ അവസാന മത്സരത്തിൽ ഇനി കൊളംബിയയെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട കൊറിയ ഇതോടെ ലോകകപ്പിൽ നിന്ന് പുറത്തായി.