/sathyam/media/media_files/pMhvR5L3P2Caq9PMz2fV.jpg)
വനിതാ ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന പോരാട്ടത്തിൽ ഇറ്റലി അർജന്റീനയെ തോൽപ്പിച്ചു. മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ പിറന്ന ഗോളിന്റെ മികവിൽ 1-0ന്റെ വിജയമാണ് ഇറ്റലി സ്വന്തമാക്കിയത്.
സബ്ബായി എത്തിയ ക്രിസ്റ്റ്യാന ജിറേലിയുടെ ഹെഡർ ആണ് വിജയ ഗോളായി മാറിയത്. 84ആം മിനുട്ടിൽ സബ്ബായി എത്തിയ ജിറേലി 87ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു.
ഈ പരാജയം അർജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. ഇനി സ്വീഡനും ദക്ഷിണാഫ്രിക്കയും ആണ് ഗ്രൂപ്പിൽ അർജന്റീനക്ക് മുന്നിൽ ഉള്ളത്.
അതേസമയം, ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പനാമയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ആരി ബോർജസ് നേടിയ ഹാട്രിക്ക് ആണ് ബ്രസീലിന്റെ വിജയത്തിന് കരുത്തായത്. 23കാരിയായ ആരി ബോർജസിന് ഇത് ആദ്യ ലോകകപ്പ് ആണ്.
19ആം മിനുട്ടിൽ ഗോൾ നേടിയ ആരി കണ്ണീരോടെ ആണ് ആദ്യ ഗോൾ ആഘോഷിച്ചത്. പിന്നാലെ 39ആം മിനുട്ടിൽ അവൾ തന്നെ ലീഡ് ഇരട്ടിയാക്കി.
ബ്രസീൽ ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ ഒന്നാമത് എത്തി. ഇനി ഫ്രാൻസും ജമൈക്കയും ആണ് ഗ്രൂപ്പിൽ ബ്രസീലിന് മുന്നിൽ ഉള്ള എതിരാളികൾ.