/sathyam/media/media_files/2025/10/26/abhina-2025-10-26-20-42-55.jpg)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി നടത്തിയ കളരിപ്പയറ്റ് മത്സരത്തിലെ സീനിയർ ഗേൾസ് മെയ്പ്പയറ്റ് മത്സരയിനത്തിൽ കണ്ണൂരിൽ നിന്നുള്ള അഭിന ബാബുവിന് സ്വർണ്ണം.
കണ്ണൂരിലെ പാല ജിഎച്ച്എസ്എസ്സിലെ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അഭിന മൂന്നാം ക്ലാസ്സ് മുതലാണ് കളരിപ്പയറ്റ് അഭ്യസിച്ച് തുടങ്ങിയത്.
വീടിനടുത്ത് തന്നെയുള്ള മുളക്കുന്നിലെ കേരള വർമ പഴശ്ശിരാജ കളരി അക്കാദമയിലെ സുകുമാരൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് അഭിനയുടെ കളരി പഠനം.
/filters:format(webp)/sathyam/media/media_files/2025/10/26/kalari-2025-10-26-20-46-32.jpg)
നിരവധി കളരി ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള അഭിന, ചിത്രരചനയിൽ ഉപജില്ലാ തലം വരെ മത്സരിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/10/26/abhina-2025-10-26-20-42-55.jpg)
പാലക്കാട് ഇടപ്പാലം പി.ടി.എം.വൈ എച്ച്.എസ്.എസ്സിലെ അനന്യ ഷാജിക്കാണ് രണ്ടാം സ്ഥാനം. തൃശൂർ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ഫോർ ബോയ്സിലെ ദേവിക എം.എം മൂന്നാം സ്ഥാനവും നേടി.
മെയ്പ്പയറ്റിലെ വടിവുകൾ, കാലുകളുടെ ചലനം, അമർച്ചകൾ, മറിച്ചിലുകൾ, ഒഴിവുകൾ തുടങ്ങിയവ രണ്ട് മിനിറ്റിൽ മത്സരാർത്ഥികൾ അവതരിപ്പിക്കണം. 36 അടി നീളവും അഞ്ച് അടി വീതിയുമുള്ള കളത്തിനകത്താണ് മെയ്പ്പയറ്റ് നടത്തേണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us