ന്യൂയോര്‍ക്ക്: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) പട്ടികയില്‍ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനു ബാഡ്മിന്റണ്‍ ഡബിള്‍സ് ഒന്നാം റാങ്ക് നഷ്ടമായി. ഇന്ത്യന്‍ സഖ്യം മൂന്നാം റാങ്കിലേക്ക് ഇറങ്ങി. ചൈനയുടെ ലിയാങ് വി കെങ്- വാങ് ചാങ് സഖ്യം ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നു.
ഇന്തോനേഷ്യന്‍ ഓപ്പണ്‍ പോരാട്ടത്തില്‍ നിന്നു ഇന്ത്യന്‍ സഖ്യം പിന്‍മാറിയിരുന്നു. ഇതേ പോരില്‍ ഡബിള്‍സ് കിരീടം ലിയാങ്- വാങ് സഖ്യം കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതാണ് റാങ്കിങില്‍ പ്രതിഫലിച്ചത്.
സിംഗിള്‍സില്‍ മുന്നില്‍ മലയാളി താരം എച്എസ് പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവരാണ് ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. പ്രണോയ് പത്തിലും ലക്ഷ്യ 14ാം റാങ്കിലും.
വനിതാ വിഭാഗത്തില്‍ പിവി സിന്ധു പത്താം റാങ്ക് നിലനിര്‍ത്തി. ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളിയും ഇതിഹാസ താരം ഗോപീചന്ദിന്റെ മകള്‍ ഗായത്രിയും ചേര്‍ന്ന സഖ്യം നേട്ടമുണ്ടാക്കി. സഖ്യം 24ാം റാങ്കില്‍. ഇന്തോനേഷ്യ പോരാട്ടത്തില്‍ സഖ്യം പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.