New Update
/sathyam/media/media_files/2025/09/14/boxing-2025-09-14-19-04-49.jpg)
ലണ്ടൻ: ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു. 46 വയസ്സായിരുന്നു. മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി തവണ ലോക ചാമ്പ്യൻ ആയിട്ടുള്ള താരമാണ് റിക്കി ഹാറ്റൺ. 15 വർഷത്തെ ബോക്സിങ് കരിയറിൽ, ലൈറ്റ്-വെൽറ്റർവെയ്റ്റ് ഡിവിഷനിൽ നിരവധി ലോക കിരീടങ്ങളും വെൽറ്റർവെയ്റ്റിൽ ഒരു കിരീടവും അദ്ദേഹം നേടി.
Advertisment
തന്റെ 48 പ്രൊഫഷണൽ പോരാട്ടങ്ങളിൽ 45 എണ്ണത്തിലും വിജയിച്ച ഹാറ്റൺ അവസാനമായി റിങ്ങിൽ എത്തിയത് 2012 ലാണ്. ലോകോത്തര ബോക്സർമാരായ കോസ്റ്റ്യ സ്യൂ, ഫ്ലോയ് ഫ്ലോയ്ഡ് മെയ്‌വെതർ, മാന്നി പാക്വിയാവോ എന്നിവരെ നേരിടുന്നതിന് മുമ്പ് തന്നെ അദ്ദേഹം അമച്വർ, ആഭ്യന്തര റാങ്കുകളിലൂടെ ഉയർന്നു. 2005 ൽ മാഞ്ചസ്റ്ററിലെ മെൻ അരീനയിൽ നടന്ന മത്സരത്തിൽ കോസ്റ്റ സ്യൂവിനെ പരാജയപ്പെടുത്തിയാണ് അദേഹം ആദ്യമായി ലോക കിരീടം നേടുന്നത്.