/sathyam/media/media_files/2026/02/01/1769949905-2026-02-01-18-45-13.jpg)
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ സ്​പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നു കി​രീ​ടം. നാ​ലു സെ​റ്റു​ക​ൾ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ൽ സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ ത​റ​പ​റ്റി​ച്ചാ​ണ് അ​ൽ​കാ​ര​സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.
സ്കോ​ർ: 2-6, 6-2, 6-3, 7-5. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ അ​ൽ​കാ​ര​സ് പി​ന്നീ​ടു​ള്ള മൂ​ന്നു സെ​റ്റു​ക​ളും വി​ജ​യി​ച്ചാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ജ​യി​ച്ച​ത്. വി​ജ​യ​ത്തോ​ടെ ക​രി​യ​ർ ഗ്രാ​ൻ​സ്​ലാം നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും 22 വ​യ​സു​കാ​ര​നാ​യ അ​ൽ​കാ​ര​സി​ന്‍റെ പേ​രി​ലാ​യി.
ആ​ദ്യ സെ​റ്റ് 6-2 ന് ​ജോ​ക്കോ​വി​ച്ച് നേ​ടി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ അ​ൽ​കാ​ര​സ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. ജോ​ക്കോ​വി​ച്ചി​ന്‍റെ സ​ർ​വീ​സു​ക​ൾ​ക്ക് മി​ക​ച്ച റി​ട്ടേ​ണു​ക​ൾ ന​ൽ​കി​യ താ​രം 6-2 ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സെ​റ്റി​ൽ പൊ​രു​താ​ൻ ഉ​റ​ച്ചെ​ത്തി​യ സെ​ർ​ബി​യ​ൻ താ​ര​ത്തി​നു അ​ൽ​കാ​ര​സി​ന് മു​ന്നി​ൽ അ​ധി​ക നേ​രം പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല.
ഒ​ടു​വി​ൽ 6-3 ന് ​സെ​റ്റ്പി​ടി​ച്ചെ​ടു​ത്ത് സ്പാ​നി​ഷ് താ​രം മു​ന്നി​ലെ​ത്തി. നാ​ലാം സെ​റ്റി​ന്‍റെ അ​തി​വേ​ഗ​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളി​ലു​ടെ വീ​ണ്ടും അ​ൽ​കാ​ര​സ് മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ ജോ​ക്കോ​വി​ച്ചും വി​ട്ടു​കൊ​ടു​ത്തി​ല്ല. ഇ​തോ​ടെ സ്കോ​ർ 5-5 എ​ന്ന നി​ല​യി​ലാ​യി.
സെ​റ്റ് സ്കോ​ർ 6-5 എ​ന്ന നി​ല​യി​ലാ​യ​തോ​ടെ മ​ത്സ​രം ടൈ ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ടു. തു​ട​ർ​ന്ന് തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. അ​വ​സാ​നം 7-5ന് ​ജ​യി​ച്ച് അ​ൽ​കാ​ര​സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us