New Update
/sathyam/media/media_files/yMUfLEh2lKE9RJvtbGxZ.jpg)
കോപ്പ അമേരിക്ക കളി കാണാന്‍ മലയാളി യുവാക്കളും സ്റ്റേഡിയത്തില്‍. മെസ്സി മോനേ ഹാപ്പി അല്ലേ എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് യുവാക്കള്‍ കളി കാണാനെത്തിയിരിക്കുന്നത്.
Advertisment
അതെസമയം ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ ഇലവനില്‍ മെസി ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് ഭേദമായതോടെയാണ് ഇക്വഡോറിനെതിരായ മത്സരത്തില്‍ താരം ഇറങ്ങുന്നത്. മെസിക്ക് പരിക്കേറ്റ സംഭവം അര്‍ജന്റീനയുടെ ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിരുന്നു.
തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തരാം ഇറങ്ങുമോ എന്ന സംശയവും ഉടലെടുത്തിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജന്റീനയെ നയിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ മെസി ഉണ്ടാകും എന്ന് തന്നെയാണ്. ഇന്ത്യന്‍ സമയം 6:30 നാണ് അര്ജന്റീന ഇക്വഡോര്‍ മത്സരം.