/sathyam/media/media_files/7PgSpay8jBdaQlday8dP.jpg)
തിരുവനന്തപുരം: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി–20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് വേദിയാകും. അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം നവംബർ 26-ന് കാര്യവട്ടത്ത് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള എട്ട് ടീമുകളുടെ 4 സന്നാഹമത്സരങ്ങൾ ഗ്രീൻഫീൽഡിലാണ് നടക്കുന്നത്. സെപ്‌തംബർ 29ന് ന്യൂസിലൻഡ്-അഫ്‌ഗാനിസ്ഥാൻ, 30 ന് ഓസ്‌ട്രേലിയ– നെതർലൻഡ്, ഒക്ടോബർ 2ന് ന്യൂസിലൻഡ്– ദക്ഷിണാഫ്രിക്ക, 3ന് ഇന്ത്യ– നെതർലൻഡ് എന്നിങ്ങനെയാണ് മത്സരം.
2015ൽ ഉദ്‌ഘാടനം ചെയ്‌ത ഗ്രീൻഫീൽഡ് സ്‌റ്റേഡിയം ഇന്ത്യയുടെ രണ്ട് ഏകദിന മത്സരങ്ങൾ, മൂന്ന് ട്വന്റി– ട്വന്റി എന്നിവയ്‌ക്ക് വേദിയായി. നാലു മത്സരങ്ങളിൽ ഇന്ത്യക്കായിരുന്നു വിജയം. 2019 ലെ ട്വന്റി– ട്വന്റിയിൽ വെസ്‌റ്റ് ഇൻഡീസിനായിരുന്നു ജയം.