New Update
/sathyam/media/media_files/2025/10/05/befunky-collage-25-1759677151-2025-10-05-21-36-10.webp)
കാൺപുർ: ഇന്ത്യയിലെ പര്യടനത്തിനിടെ ഓസ്ട്രേലിയൻ എ ടീമിലെ നാല് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ. ഹോട്ടൽ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് അസ്വസ്ഥത.
Advertisment
ബോളർ ഹെൻറി തോർടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ക്യാപ്റ്റൻ ജാക് എഡ്വാർഡ്സിനെയും രണ്ട് താരങ്ങളെയും ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു.
ഇന്ത്യൻ താരങ്ങൾക്കുൾപ്പെടെ എല്ലാവർക്കും ഒരേ ഭക്ഷണം നൽകിയതായും വിഷബാധയല്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. “മികച്ച ഹോട്ടലിലാണ് താമസം. മറ്റെന്തോ കാരണമാകാം,” – അദ്ദേഹം വ്യക്തമാക്കി.