പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ ഹാട്രിക്ക് കിരീടവുമായി പോളണ്ട് താരം ഇഗ സ്വിയടെക്. ഫൈനലിൽ ഇറ്റലിയുടെ ജാസ്‌മിൻ പാവോലിനിയെയാണ് സ്വിയടെക് പരാജയപ്പെടുത്തിയത്. 6-2, 6-1 എന്ന സ്കോറിൽ അനായാസ വിജയമാണ് ഇഗ സ്വന്തമാക്കിയത്.
ഫ്രഞ്ച് ഓപ്പണിൽ ഇഗയുടെ നാലാം കിരീടമാണിത്. ഇഗയുടെ അഞ്ചാം ഗ്രാൻസ്‍ലാം കിരീടനേട്ടമാണെന്ന പ്രത്യേകതയുമുണ്ട്. 2022ലും, 23ലും ഇഗ തന്നെ മുത്തമിട്ടു. 2022ൽ താരം യുഎസ് ഓപ്പൺ നേടിയിരുന്നു.