/sathyam/media/media_files/tbf0uC0VTUFreAYMPmb1.jpg)
കൊളംബോ: ഏകദിന പരമ്പരയില്‍ ശ്രീലങ്ക ജേതാക്കള്‍. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 110 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ പോരാട്ടം 26.1 ഓവറില്‍ 138 റണ്‍സില്‍ അവസാനിച്ചു.
102 പന്തില്‍ 96 റണ്‍സ് നേടിയ ആവിഷ്‌ക ഫെര്‍ണാണ്ടോ, 82 പന്തില്‍ 59 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ്, 65 പന്തില്‍ 45 റണ്‍സ് നേടിയ പഥും നിസങ്ക എന്നിവരുടെ ബാറ്റിംഗാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഏകദിനത്തില്‍ അരങ്ങേറ്റ മത്സരം കളിച്ച റിയാന്‍ പരാഗ് ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
20 പന്തില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലലാഗെ അഞ്ച് വിക്കറ്റും, ജെഫ്രി വാന്‍ഡേഴ്‌സെയും, മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ജയിച്ചിരുന്നു.