/sathyam/media/media_files/5UU0QQjXf8iBaweKPA7c.webp)
ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്​സി​ന് സ​മ​നി​ല. ഇ​രു ടീ​മും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.
58-ാം മി​നി​റ്റി​ല്‍ അ​ലാ​ദി​ന്‍ അ​ജാ​രെ​യി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ നോ​ര്‍​ത്ത് ഈ​സ്റ്റി​നെ​തി​രേ 67-ാം മി​നി​റ്റി​ല്‍ സ​മ​നി​ല ഗോ​ള​ടി​ച്ച് നോ​ഹ സ​ദോ​യ് ബ്ലാ​സ്​റ്റേ​ഴ്​സി​ന്‍റെ ഹീ​റോ​യാ​യി.
ആ​ദ്യ പ​കു​തി​യി​ല്‍ ഗോ​ള​ടി​ക്കാ​ന്‍ ഇ​രു ടീ​മു​ക​ള്‍​ക്കും സാ​ധി​ച്ചി​ല്ല. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റി​ന്‍റെ മ​ല​യാ​ളി താ​രം ജി​തി​ന് മി​ക​ച്ചൊ​രു അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും താ​ര​ത്തി​ന്‍റെ ഷോ​ട്ട് ബാ​റി​നു മു​ക​ളി​ലൂ​ടെ പു​റ​ത്തേ​ക്കു​പോ​യി.
ര​ണ്ടാം പ​കു​തി​യി​ല്‍ മു​ന്നി​ലെ​ത്താ​ന്‍ ബ്ലാ​സ്റ്റേ​ഴ്​സി​നും അ​വ​സ​രം ല​ഭി​ച്ച​താ​ണ്. എ​ന്നാ​ല്‍ ബോ​ക്​സി​നു​ള്ളി​ല്‍ നി​ന്ന് കെ.​പി.​രാ​ഹു​ലി​ന്‍റെ ഷോ​ട്ട് ഗോ​ള്‍​കീ​പ്പ​ര്‍ ത​ട്ടി​യ​ക​റ്റു​ക​യാ​യി​രു​ന്നു.
മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ല് പോ​യി​ന്‍റു​മാ​യി ബ്ലാ​സ്​റ്റേ​ഴ്​സ് അ​ഞ്ചാ​മ​താ​യി. ഇ​ത്ര​യും ത​ന്നെ പോ​യി​ന്‍റു​ള്ള നോ​ര്‍​ത്ത് ഈ​സ്റ്റ് ആ​റാം സ്ഥാ​ന​ത്താ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us