/sathyam/media/media_files/2025/10/26/srihari-2025-10-26-21-08-33.jpg)
തിരുവനന്തപുരം: നാലാം ദിവസത്തെ അത്‌ലറ്റിക്സ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരേയൊരു റെക്കോഡ് ആണുള്ളത്.
കഴിഞ്ഞ ദിവസത്തെ അത്‌ലറ്റിക്സ് അവസാനിച്ചപ്പോൾ റെക്കോഡുകളുടെ പെരുമഴയായിരുന്നു. എന്നാൽ ഇന്നാകട്ടെ ഒരേ ഒരു റെക്കോഡ് ആണ് സൃഷ്ടിക്കപ്പെട്ടത്.
തിരുവനന്തപുരത്തിലെ ജീ വി രാജാ സ്പോർട്സ് സ്കൂൾ മൈലത്തെ വിദ്യാർത്ഥി ശ്രീഹരി കരിക്കനാണ് 400 മീറ്റർ ഹർഡിൽസിന്റെ റെക്കോഡ് തിരുത്തി എഴുതിയത്.
/filters:format(webp)/sathyam/media/media_files/2025/10/26/sr2-2025-10-26-21-10-44.jpg)
2018ലെ രോഹിത് എ യുടെ 54.25 സെക്കൻഡ് എന്ന റെക്കോഡ് 54 .1 4 സെക്കൻഡ് ആക്കി തിരുത്തി കുറിച്ചിരിക്കുയാണ് ശ്രീഹരി.
യോഗ്യത മത്സരത്തിൽ 55.74 സെക്കന്റ് ആയിരുന്നു ശ്രീഹരിയുടെ ടൈമിംഗ്.
കണ്ണൂർ സ്വദേശികളായ വിജുവിന്റെയും ശോഹിതയുടെയും മകനാണ് പത്താം ക്ലാസുകാരനായ ശ്രീഹരി. ആദ്യമായാണ് 400 മീറ്റർ ഹർഡിൽസിൽ ശ്രീഹരി പങ്കെടുക്കുന്നത്.
കഴിഞ്ഞ 110 മീറ്റർ ഹാർഡിൽസിൽ പങ്കെടുത്തിരുന്നുവെങ്കിലും ഏഴാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്നു..
/filters:format(webp)/sathyam/media/media_files/2025/10/26/games-meet-2025-10-26-21-12-50.jpg)
എട്ടാം തരത്തിൽ പഠിക്കുമ്പോൾ 2023 ൽ തൃശ്ശൂരിൽ വച്ച് നടന്ന സ്കൂൾ കായികമേളയിൽ 80 മീറ്റർ ഹാർഡ്ൽസിൽ സബ്ജൂനിയർ വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
ആറാം തരത്തിലാണ് ജീ വി രാജയിലേക്ക് എത്തുന്നത്. ക്യാപ്റ്റൻ അജിമോൻ കോച്ചിന്റെ പരിശീലനത്തിൽ ആയിരുന്നു ശ്രീഹരി വിജയം കൈവരിച്ചത്.
ആദ്യമായി പങ്കെടുക്കുന്ന ഇനത്തിൽ ആദ്യമായി സ്വർണ്ണം നേടിയാണ് ശ്രീഹരി പോകുന്നത്.
110 മീറ്റർ ഹർഡിൽസിൽ കൈവിട്ടു പോയത് 400 മീറ്റർ ഹർഡിൽലൂടെ റെക്കോഡ് സ്വർണത്തോടുകൂടി തിരികെ പിടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us