മുംബൈ: വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായ സുനിൽ ഛേത്രി ആശംസകൾ അറിയിച്ച് വിരാട് കോഹ്ലി.
ഇൻസ്റ്റഗ്രാമിൽ ഛേത്രി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുകയാണ് സുഹൃത്തായ കോഹ്ലി. 'എൻ്റെ സഹോദരൻ. അഭിമാനം', എന്നാണ് കോഹ്‌ലിയുടെ കമന്റ്.
ജൂൺ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാണ് 39കാരനായ ഛേത്രി ബൂട്ട് അഴിക്കുക.