ടീം പരിശീലകന് റഫറിയുടെ തീരുമാനത്തെ റിവ്യൂ ചെയ്യാം. പുത്തൻ നിയമം അവതരിപ്പിച്ച് ഫിഫ. ഫിഫ അണ്ടർ 20 ലോകകപ്പിൽ നിയമം പ്രാബല്യത്തിൽ

മാനേജർമാർക്കോ അവരുടെ അഭാവത്തിൽ മുതിർന്ന ടീം ഒഫീഷ്യൽസിനോ കാർഡുയർത്തിറിവ്യൂ ആവശ്യപ്പെടാം.

New Update
s

ലണ്ടൻ: ഫുട്ബോൾ വിഡിയോ സപ്പോർട്ട് നിയമം അവതരിപ്പിച്ച് ഫിഫ. റഫറിയുടെ തീരുമാനത്തെ കാർഡുയർത്തി പരിശീലകർക്ക് ചോദ്യം അനുമതിനൽകുന്നതാണ് ഈ നിയമം. നടന്നുവരുന്ന ഫിഫ അണ്ടർ 20 ലോകകപ്പിൽ നിയമം പ്രാബല്യത്തിലായിട്ടുണ്ട്.

Advertisment

രണ്ട് ടീമുകൾക്കും രണ്ട് തരം കാർഡുകൾ നൽകുന്ന രീതിയാണിത്. ഒന്ന് നീലയും മറ്റൊന്ന് പർപ്പിളുമാകും.‘വാർ’ സംവിധാനം ഇല്ലാത്ത മത്സരങ്ങളിൽ റഫറിയുടെ തീരുമാനങ്ങൾ പുനപരിശോധിക്കാനാണ് ഈ നിയമം.

മാനേജർമാർക്കോ അവരുടെ അഭാവത്തിൽ മുതിർന്ന ടീം ഒഫീഷ്യൽസിനോ കാർഡുയർത്തിറിവ്യൂ ആവശ്യപ്പെടാം.

തുടർന്ന് മോണിറ്ററിലെത്തി ദൃശ്യം പുനപരിശോധിച്ച ശേഷം റഫറി അന്തിമ തീരുമാനമെടുക്കും.പരിശീലകന് ഒരു മത്സരത്തിൽ പരമാവധി രണ്ട് റിവ്യുകളാണ് എടുക്കാനാകുക.

 റഫറിയുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞാൽ ക്രിക്കറ്റിലേതിന് സമാനമായി റിവ്യൂ അവസരം നഷ്ടമാകില്ല.

ഗോൾ, പെനൽറ്റി, ഡയറക്റ്റ് റെഡ് കാർഡ് അടക്കമുള്ള സുപ്രധാന തീരുമാനങ്ങളെ മാത്രമേ റിവ്യൂ ചെയ്യാനാകൂ എന്ന വ്യവസ്ഥയുമുണ്ട്.

എഫ്.വി.എസിന് വാറുമായി ബന്ധമില്ലെന്നും പുതുക്കിയ പതിപ്പല്ലെന്നും ഫിഫ റഫറീസ് കമ്മറ്റി ചെയർമാൻ പിയർലൂജി കൊള്ളീന പ്രതികരിച്ചു.

നടന്നുവരുന്ന ഫിഫ അണ്ടർ 20 ലോകകപ്പിൽ ഇത് ഉപയോഗിച്ചുവരുന്നുണ്ട്. കുറഞ്ഞ ക്യാമറകളും സൗകര്യങ്ങളുമുള്ള മത്സരങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും. വാറിനേക്കാൾ ചെലവ് ചുരുങ്ങിയ രീതിയിൽ ഒരുക്കാമെന്നാണ് ഇതിന്റെ പ്രത്യേകത

Advertisment