New Update
/sathyam/media/media_files/m6aVrXg05xGjS35psQG0.webp)
പാരിസ്: വനിതകൾക്കു പിന്നാലെ പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീമും ക്വാർട്ടറിൽ. യോഗ്യത റൗണ്ടിൽ 2013 പോയന്‍റ് നേടിയാണ് ഇന്ത്യൻ സംഘം ക്വാർട്ടറിൽ പ്രവേശിച്ചത്.
Advertisment
മൂന്നാം സ്ഥാനത്താണ് ധീരജ് ബൊമ്മദേവര, തരൂൺദീവ് റായ്, പ്രവീൺ ജാധവ് സംഘം ഫിനിഷ് ചെയ്തത്. 681 പോയന്‍റുമായി ധീരജ് നാലാമതെത്തി. 14ാമത് ഫിനിഷ് ചെയ്ത തരൂൺദീപ് 674 പോയന്‍റ് നേടി.
പ്രവീൺ 39ാം സ്ഥാനത്തെത്തി, 658 പോയന്‍റ്. ദക്ഷിണ കൊറിയ ഒന്നാമതും ഫ്രാൻസ് രണ്ടാമതുമെത്തി. നാലാം സ്ഥാനത്തെത്തിയ ചൈനയും ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us