New Update
/sathyam/media/media_files/2025/12/16/1000387648-2025-12-16-20-00-10.webp)
പാരിസ്: കിലിയൻ എംബാപ്പെയുമായുള്ള ശമ്പള കുടിശ്ശിക തർക്കത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് കനത്ത തിരിച്ചടി. പി.എസ്.ജി റയൽ താരത്തിന് 636 കോടി രൂപ നൽകണമെന്ന് ഫ്രഞ്ച് ലേബർ കോടതി ഉത്തരവിട്ടു.
Advertisment
ക്ലബിൽനിന്ന് അർഹതപ്പെട്ട ശമ്പളവും ബോണസും ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംബാപ്പെ കോടതിയിൽ പരാതി നൽകിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കു ചേക്കേറിയതിനു പിന്നാലെയാണ് ഇരുപത്തിയാറുകാരൻ എംബാപെ, 26 കോടി യൂറോ (ഏകദേശം 2670 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയത്.
താരത്തിനെതിരെ പി.എസ്.ജിയും പരാതി നൽകിയിരുന്നു. കരാർ കാലാവധി കഴിഞ്ഞ് ‘ഫ്രീ ഏജന്റ്’ എന്ന നിലയിൽ ക്ലബ് മാറിയതിനാൽ ട്രാൻസ്ഫർ ഫീ ലഭിച്ചില്ലെന്നും ഈയിനത്തിൽ എംബാപ്പെ തങ്ങൾക്ക് 44 കോടി യൂറോ (ഏകദേശം 4518 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നുമാണ് പി.എസ്.ജി വാദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us