/sathyam/media/media_files/mXhDotOtjvf5FoF1OHSu.jpg)
ബംഗളൂരു: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) മുഖ്യ പരിശീലകനായി സിംബാബ്വെ മുന്‍ താരം ആന്‍ഡി ഫ്ലവറിനെ നിയമിച്ചു.
ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസൻ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ഫ്ലവർ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഈ മാസം അവസാനത്തോടെ ഹെസൻ സ്ഥാനമൊഴിയും.
എന്നാല്‍ ടീമിന്റെ ഡയറക്ടര്‍ എന്നതിന് പകരം മുഖ്യപരിശീലകന്‍ എന്ന സ്ഥാനമാണ് ഫ്ലവറിന് ലഭിക്കുക. ആര്‍സിബിയുടെ മുഖ്യപരിശീലകനായിരുന്ന സഞ്ജയ് ബംഗാറും മറ്റ് കോച്ചിംഗ് സ്റ്റാഫുകളും ഡയറക്ടർക്കൊപ്പം സ്ഥാനമൊഴിഞ്ഞു.
നേരത്തെ ഇംഗ്ലണ്ട് പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഫ്ലവറിന് കോച്ചിംഗ് രംഗത്ത് മികച്ച റിക്കാർഡുണ്ട്. 2010 ട്വന്റി-20 ലോകകപ്പ് കിരീടവും ആഷസ് പരമ്പര നേട്ടവും ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം റാങ്കും ഇംഗ്ലണ്ട് സ്വന്തമാക്കിയത് ഫ്ലവറിന്റെ പരിശീലനത്തിലാണ്.