2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ ആരാധകരെ തേടിയെത്തിയത് ദു:ഖവാര്‍ത്ത. ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം റോണ്‍ ഡ്രാപ്പര്‍ അന്തരിച്ചു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. നാലാം മത്സരത്തിനായി റോണ്‍ ഡ്രാപ്പര്‍ തിരഞ്ഞെടുക്കപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ron-draper

ഡല്‍ഹി: 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഇടയില്‍ ആരാധകരെ തേടി മോശം വാര്‍ത്ത. ലോക ക്രിക്കറ്റിലെ ഇതിഹാസ ക്രിക്കറ്റ് താരം റോണ്‍ ഡ്രാപ്പര്‍ അന്തരിച്ചു. ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരനായിരുന്ന റോണ്‍ ഡ്രാപ്പര്‍ ഫെബ്രുവരി 28 വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ഗ്‌ക്വെബര്‍ഹയില്‍ വച്ചാണ് അന്തരിച്ചത്.

Advertisment

98ആം വയസ്സിലാണ് അന്ത്യം. ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന റോണ്‍ ഡ്രേപ്പര്‍ പ്രൊഫഷണല്‍ കരിയറില്‍ ഇടയ്ക്കിടെ വിക്കറ്റ് കീപ്പര്‍ ആയിരുന്നു. 1950-ല്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ റോണ്‍ ഡ്രാപ്പര്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു. 


റോണ്‍ ഡ്രേപ്പറിന് മുമ്പ്, ഏറ്റവും പ്രായം കൂടിയ രണ്ട് ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കാരായ നോര്‍മന്‍ ഗോര്‍ഡനും ജോണ്‍ വാട്ട്കിന്‍സും ആയിരുന്നു. 

നോര്‍മന്‍ ഗോര്‍ഡന്‍ 2016 ല്‍ 103 ആം വയസ്സില്‍ അന്തരിച്ചു. 1945-ല്‍ തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ റോണ്‍ ഡ്രേപ്പര്‍ ഒരു സെഞ്ച്വറി നേടി.


തന്റെ 19-ാം ജന്മദിനത്തില്‍ ഈസ്റ്റേണ്‍ പ്രവിശ്യയ്ക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തു. 1946-47 കാലഘട്ടത്തില്‍ റോണ്‍ ഡ്രേപ്പര്‍ ഈസ്റ്റേണ്‍ പ്രവിശ്യയുടെ വിക്കറ്റ് കീപ്പറായും സേവനമനുഷ്ഠിച്ചു.


1949-50 ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ഇലവന്റെ വിക്കറ്റ് കീപ്പറായിരുന്നു റോണ്‍ ഡ്രേപ്പര്‍, പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരെ കിഴക്കന്‍ പ്രവിശ്യയ്ക്കായി 86 റണ്‍സ് നേടി ഇന്നിംഗ്‌സ് തുറന്നു. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടു. നാലാം മത്സരത്തിനായി റോണ്‍ ഡ്രാപ്പര്‍ തിരഞ്ഞെടുക്കപ്പെട്ടു. റോണ്‍ ഡ്രേപ്പര്‍ ഉള്‍പ്പെടെ നാല് ദക്ഷിണാഫ്രിക്കക്കാര്‍ ആ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. റോണ്‍ ഡ്രാപ്പര്‍ 15 റണ്‍സ് നേടിയതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. 

Advertisment