/sathyam/media/media_files/2025/12/06/sanjuuu-2025-12-06-17-56-52.jpg)
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ആന്ധ്രയോട് തോല്‍വി വഴങ്ങി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.
ആന്ധ്ര വെറും 12 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 123 റണ്‍സ് അടിച്ചാണ് വിജയം തൊട്ടത്. 7 വിക്കറ്റ് വിജയമാണ് ആന്ധ്ര സ്വന്തമാക്കിയത്. ആറ് മത്സരങ്ങളില്‍ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്.
മുംബൈയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റൊരാളും സഞ്ജുവിനു പിന്തുണ നല്‍കിയില്ല. 56 പന്തില്‍ 3 സിക്‌സും 8 ഫോറും സഹിതം 73 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു.
എട്ടാം സ്ഥാനത്തിറങ്ങിയ എംഡി നിധീഷാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 13 റണ്‍സെടുത്തു. മറ്റെല്ലാവരും ക്രീസില്‍ എത്തി അതിവേഗം കൂടാരം കയറി.
ജയത്തിലേക്ക് ബാറ്റെടുത്ത ആന്ധ്രയ്ക്കായി ഓപ്പണര്‍ ശ്രീകര്‍ ഭരത് 6 ഫോറും 3 സിക്‌സും സഹിതം 28 പന്തില്‍ 53 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കി. അശ്വിന്‍ ഹെബ്ബര്‍ (27), അവിനാഷ് (20) എന്നിവരും തിളങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us