/sathyam/media/post_attachments/BjM2ZQrA1fZV4kQ5XPOa.jpg)
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
എക്‌സിൽ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ധവാൻ നന്ദി രേഖപ്പെടുത്തി.
'എനിക്ക് ഒരേയൊരു സ്വപ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഇന്ത്യക്ക് വേണ്ടി കളിക്കണം, ഞാനത് നേടിയെടുത്തു' എന്‍റെ യാത്രയിൽ സഹകരിച്ച എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണെന്ന് താരം പറഞ്ഞു. ഇത്രയും കാലം ക്രിക്കറ്റ് കളിച്ച തന്‍റെ ടീമിന് നന്ദി- ധവാന്‍ പറഞ്ഞു
ഈ അവസരം നൽകിയതിന് ബിസിസിഐ, ഡിഡിസിഎ, ഇത്രയധികം സ്നേഹം തന്ന ആരാധകരോടും താരം നന്ദി പറഞ്ഞു. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
As I close this chapter of my cricketing journey, I carry with me countless memories and gratitude. Thank you for the love and support! Jai Hind! 🇮🇳 pic.twitter.com/QKxRH55Lgx
— Shikhar Dhawan (@SDhawan25) August 24, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us