/sathyam/media/media_files/2026/02/23/1771842513-2026-02-23-16-08-13.jpg)
കൊ​ച്ചി: കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​റു സ്റ്റേ​ഡി​യ​ത്തി​ലെ വാ​ട​ക കു​ടി​ശി​ക​യെ​യും നി​ര​ക്ക് വ​ർ​ധ​ന​യെ​യും ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്​സ് അ​ധി​കൃ​ത​രെ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി ഓ​ഫീ​സ് പൂ​ട്ടി ജി​സി​ഡി​എ.
ഐ​എ​സ്എ​ൽ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​ൻ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്​സ് പ​രി​ശീ​ല​ക​നെ​യും താ​ര​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ജി​സി​ഡി​എ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പു​റ​ത്താ​ക്കി ഹാ​ൾ പൂ​ട്ടി.
ഒ​രു മ​ത്സ​ര​ത്തി​ന് രണ്ട് ല​ക്ഷം രൂ​പ വാ​ട​ക നി​ശ്ച​യി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത്, ജി​സി​ഡി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ത് 4.2 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യ​താ​ണ് ത​ർ​ക്കം. കൂ​ടാ​തെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ക​യി​ൽ 25 ല​ക്ഷ​ത്തോ​ളം രൂ​പ കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ജി​സി​ഡി​എ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര പോ​ലു​ള്ള കാ​യി​കേ​ത​ര പ​രി​പാ​ടി​ക​ൾ കാ​ര​ണ​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്നും, അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​ങ്ങ​ളു​ടെ മേ​ൽ കെ​ട്ടി​വെ​ക്ക​രു​തെ​ന്നു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്​സ് മാ​നേ​ജ്​മെ​ന്‍റ് പ​റ​യു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us