വീണ്ടും സിംബാബ്‌വെയുടെ അട്ടിമറി. ശ്രീലങ്കയെ 6 വിക്കറ്റിന് വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ എട്ടിൽ. ടി20 ലോകകപ്പിൽ വിസ്മയകരമായ മുന്നേറ്റം

New Update
1771511254

കൊ​ളം​ബോ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ സിം​ബാ​ബ്‌​വെ​യു​ടെ അ​ട്ടി​മ​റി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​യെ വീ​ഴ്ത്തി സൂ​പ്പ​ർ എ​ട്ട് സ്ഥാ​നം നേ​ടി​യ സിം​ബാ​ബ്‌​വെ ഇ​ന്ന് ക​രു​ത്ത​രാ​യ ശ്രീ​ല​ങ്ക​യെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു.

Advertisment

ജ​യ​ത്തോ​ടെ ഓ​സ്ട്രേ​ലി​യ​യും ശ്രീ​ല​ങ്ക​യും അ​ണി​നി​ര​ന്ന ബി ​ഗ്രൂ​പ്പി​ൽ സിം​ബാ​ബ്‌​വെ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. ല​ങ്ക ഉ​യ​ർ​ത്തി‌​യ 179 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്ന് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ സിം​ബാ​ബ്‌​വെ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ ബ്ര​യാ​ൻ ബെ​ന്ന​റ്റ് പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് (63) സിം​ബാ​ബ്‌​വെ​ൻ വി​ജ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

ക്യാ​പ്റ്റ​ൻ സി​ക്ക​ന്ദ​ർ റാ​സ (26 പ​ന്തി​ൽ 45) ന​ട​ത്തി​യ വെ​ട്ടി​കെ​ട്ട് പ്ര​ക​ട​ന​വും ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ഓ​പ്പ​ണ​ർ പാ​തും നി​സ​ങ്ക​യു​ടെ (62) അ​ർ​ദ്ധ സെ​ഞ്ചു​റി​യു​ടെ​യും പ​വ​ൻ ര​ത്നാ​യ​കെ​യു​ടെ (44) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്റെ​യും ക​രു​ത്തി​ൽ 178 റ​ൺ​സെ​ടു​ത്തു.

179 റ​ൺ​സ് ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ ബ്ര​യാ​ൻ ബെ​ന്ന​റ്റും (63*) ത​ദി​വ​നാ​ഷെ മ​രു​മാ​നി​യും (34) ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക ഓ​പ്പ​ണ​ർ പാ​തും നി​സ​ങ്ക​യു​ടെ അ​ർ​ധ സെ​ഞ്ചു​റി (62) ക​രു​ത്തി​ലാ​ണ് മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്.

പ​വ​ൻ ര​ത്നാ​യ​കെ 44 റ​ൺ​സ് നേ​ടി. സിം​ബാ​ബ്‌​വെ​യ്ക്കാ​യി ഗ്രെ​യിം ക്രീ​മ​ർ, ബ്ലെ​സിം​ഗ് മു​സ​ർ​ബാ​നി, ബ്രാ​ഡ് ഇ​വാ​ൻ​സ് എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

Advertisment