/sathyam/media/media_files/2025/03/24/TYdcLVTCItqCYdpOspkN.jpg)
ധാക്ക: മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇഖ്ബാലിന് ധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം. മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബും ഷൈനെപുക്കൂർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയൊണ് സംഭവം. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി.
തമീം മുഹമ്മദന്‍റെ ക്യാപ്റ്റനായിരുന്നെങ്കിലും, കളിയുടെ ആദ്യ ഇന്നിംഗ്‌സിലെ ഒരു ഓവർ മാത്രമാണ് ഫീൽഡ് ചെയ്തതെന്ന് മാച്ച് റഫറി ദേബബ്രത പോൾ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തമീമിനെ കെപിജെ സ്പെഷ്യലൈസ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പോകാൻ എയർ ആംബുലൻസ് എടുക്കാൻ തമീം മൈതാനത്തേക്ക് മടങ്ങി. പക്ഷേ കൂടുതൽ സങ്കീർണതകളെ തുടർന്ന് അതിന് കഴിഞ്ഞില്ല.
തുടർന്ന് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി. ഡോക്ടർമാർ പറയുന്നതനുസരിച്ച്, പരിശോധനയിൽ അദ്ദേഹത്തിൻ്റെ ധമനികളിൽ ബ്ലോക്ക് ഉണ്ടെന്ന് സ്ഥിരീകരിച്ചു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആൻജിയോഗ്രാമും ആൻജിയോ പ്ലാസ്റ്റിയും നടത്തി.
തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ന് ഉച്ചതിരിഞ്ഞ് ചേരാനിരുന്ന ബോർഡ് യോഗം റദ്ദാക്കി. ബോർഡ് പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദും മറ്റ് അംഗങ്ങളും ആശുപത്രിയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us