New Update
/sathyam/media/media_files/2025/02/23/2OCIDSqVRE1KoajRZ2ai.jpg)
ലണ്ടന്‍: വിരാട് കോഹ്‌ലിക്ക് ലണ്ടനില്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകാന്‍ അനുമതി നല്‍കിയ ബിസിസിഐ നടപടി വിവാദത്തില്‍.
Advertisment
ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെടെയുള്ളവര്‍ എത്തി പരിശോധനയ്ക്ക് വിധേയമായപ്പോള്‍ കോഹ്‌ലി യുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.
കുടുംബത്തോടൊപ്പം യുകെയില്‍ കഴിയുന്ന കോഹ്‌ലിക്ക് ലണ്ടനില്‍ ഫിറ്റ്‌നസ് ടെസ്റ്റ് എടുക്കാന്‍ ബിസിസിഐ പ്രത്യേക അനുമതി നല്‍കിയത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
രാജ്യത്തിന് പുറത്ത് ഫിറ്റ്‌നസ് പരിശോധനക്ക് വിധേയനായ ആദ്യത്തെ താരം വിരാട് കോഹ്‌ലിയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് കളിക്കാരാരും ഇത്തരമൊരു ഇളവ് ആവശ്യപ്പെട്ടില്ല. വിരാട് ഇതിനായി അനുമതി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.