പുതുവർഷ തലേന്ന് സഞ്ജു സാംസൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. രണ്ടര ലക്ഷത്തോളം ലൈക്കുകൾ ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
2024ലേക്കുള്ള തൻ്റെ തിരിഞ്ഞുനോട്ടമാണ് താരം വീഡിയോ രൂപത്തിൽ പങ്കുവെച്ചത്. "സ്വയം വിശ്വസിക്കാൻ എന്നെ പ്രാപ്തനാക്കിയ വർഷമാണ് 2024. അടുത്ത വർഷം എന്താകുമെന്ന് നിങ്ങൾക്ക് ഇപ്പോൾ പറയാനാകില്ലല്ലോ. റിങ്കു പറയുന്നത് പോലെ എല്ലാം ദൈവത്തിൻ്റെ പദ്ധതിയാണ്.." സഞ്ജു കുറിച്ചു. ഇതിന് താഴെ ടി20 ടീമിൻ്റെ നായകൻ സൂര്യകുമാർ യാദവും "സ്പെഷ്യൽ" എന്ന് കമൻ്റിട്ടിട്ടുണ്ട്.