/sathyam/media/media_files/qjclFkGISuahgkgQutLh.jpg)
മുംബൈ: ഐപിഎല്‍ താരലേലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും, ക്രിക്കറ്റ് നിരൂപണവുമായി സജീവമാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഈ സീസണിലെ ഏറ്റവും പ്രിയപ്പെട്ട ഐപിഎല്‍ ക്യാപ്റ്റനാരെന്ന ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസണിന്റെ പേരാണ് സ്മിത്ത് മറുപടിയായി നല്‍കിയത്.
ആദ്യം ഋഷഭ് പന്ത്, ഫാഫ് ഡുപ്ലെസിസ് എന്നിവരില്‍ പ്രിയപ്പെട്ട ക്യാപ്റ്റനാരെന്ന് അവതാരകന്‍ ചോദിച്ചു. അത് ഋഷഭ് പന്താണെന്നായിരുന്നു സ്മിത്തിന്റെ മറുപടി. തുടര്‍ന്ന് ഋഷഭ് പന്ത്, റുതുരാജ് ഗെയ്ക്വാദ് എന്നിവരിലും പന്തിനെ തന്നെ സ്മിത്ത് തിരഞ്ഞെടുത്തു.
Steve Smith picks between IPL 2024 captains 👇
— ESPNcricinfo (@ESPNcricinfo) April 6, 2024
(Sanju Samson fans unite, he's got you 🤜🤛) pic.twitter.com/PKgNbLzGDL
ഋഷഭ് പന്തിനൊപ്പം, ശിഖര്‍ ധവാന്റെ പേര് കൂടി ഉള്‍പ്പെടുത്തി അവതാരകന്‍ ചോദിച്ചപ്പോഴും സ്മിത്തിന്റെ മറുപടിയില്‍ മാറ്റമുണ്ടായില്ല. ഋഷഭ് പന്ത്, പാറ്റ് കമ്മിന്‍സ് എന്നിവരില്‍ ക്യാപ്റ്റനെന്ന നിലയില്‍ പാറ്റ് കമ്മിന്‍സാണ് മികച്ചതെന്നായിരുന്നു തുടര്‍ന്ന് സ്മിത്ത് പറഞ്ഞത്. പാറ്റ് കമ്മിന്‍സ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നി പേരുകള്‍ അവതാരകന്‍ ചോദിച്ചപ്പോഴും കമ്മിന്‍സ് എന്ന മറുപടിയില്‍ മാറ്റമുണ്ടായില്ല.
ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ എന്നിരുമായി താരതമ്യം ചെയ്തുള്ള ചോദ്യത്തിലും കമ്മിന്‍സ് തന്നെയാണ് പ്രിയപ്പെട്ടതെന്ന് സ്മിത്ത് വ്യക്തമാക്കി. പിന്നീടായിരുന്നു സഞ്ജു സാംസണ്‍, പാറ്റ് കമ്മിന്‍സ് എന്നിവരില്‍ ആരാണ് പ്രിയപ്പെട്ട ക്യാപ്റ്റനെന്ന് അവതാരകന്‍ ചോദിച്ചത്. അത് സഞ്ജുവാണെന്നാണ് സ്മിത്ത് പ്രതികരിച്ചത്. സഞ്ജുവോ കെഎല്‍ രാഹുലോ മികച്ചതെന്ന് ചോദിച്ചപ്പോഴും സഞ്ജുവെന്ന് സ്മിത്ത് ആവര്‍ത്തിച്ചു.