New Update
/sathyam/media/media_files/BUGlj6cRMROBjnmd0SLt.jpg)
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ലോക 27-ാം നമ്പർ താരമായ കസഖ്സ്ഥാന്റെ അലക്സാണ്ടർ ബബ്ലിക്കിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ കടന്നു.
Advertisment
ഓസ്ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിൽ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് സീഡ് ചെയ്ത താരത്തെ തോൽപിക്കുന്നത്.
രണ്ടുമണിക്കൂർ 38 മിനിറ്റ് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സുമിത്തിന്റെ വിജയം. സ്കോർ: 6-4, 6-2, 7-6. മൂന്നാം സെറ്റിന്റെ ആദ്യ ആറു ഗെയിമുകളിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. ഒടുവിൽ ടൈ ബ്രേക്കറിലാണു വിജയിയെ തീരുമാനിച്ചത്.