മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര അനാവശ്യമെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ആഭ്യന്തര സീസണിനിടെ ഈ പരമ്പര നടത്തുന്നതിന്റെ യുക്തിയെയാണ് ഗവാസ്‌കര്‍ ചോദ്യം ചെയ്തത്.
“അടുത്ത മാസം, ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ആവശ്യമില്ലാത്ത നാല് മത്സരങ്ങളുടെ ടി20 പരമ്പരയുണ്ട്. അടുത്ത മാസം 'എ' ടീമും ഓസ്‌ട്രേലിയയിൽ പര്യടനം നടത്തും. അതിനാൽ ഫലത്തിൽ 50 മുതൽ 60 വരെ കളിക്കാരെ അവരുടെ സംസ്ഥാന ടീമുകൾക്കായി പ്രീമിയർ ദേശീയ ടൂർണമെൻ്റായ രഞ്ജി ട്രോഫിയിൽ ലഭ്യമാകില്ല”-ഗവാസ്‌കർ പറഞ്ഞു.