Advertisment

എസ്എ20: സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപിന് കിരീടം; കലാശപ്പോരാട്ടത്തില്‍ തകര്‍ത്തത് ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ (എസ്എ20) സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് കിരീടം നിലനിര്‍ത്തി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sa20

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ (എസ്എ20) സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ 89 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് തോല്‍പിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സന്റെ പ്രകടനമാണ് സണ്‍റൈസേഴ്‌സിന് കിരീടം സമ്മാനിച്ചത്. 

Advertisment

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 204 റണ്‍സ് നേടി. പുറത്താകാതെ 30 പന്തില്‍ 56 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, 43 പന്തില്‍ 55 റണ്‍സെടുത്ത ടോം ആബെല്‍, 26 പന്തില്‍ 42 റണ്‍സെടുത്ത ജോര്‍ദാന്‍ ഹെര്‍മന്‍, പുറത്താകാതെ 26 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം എന്നിവര്‍ തിളങ്ങി. ഡര്‍ബന് വേണ്ടി ക്യാപ്റ്റന്‍ കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.

22 പന്തില്‍ 38 റണ്‍സെടുത്ത വിയാന്‍ മുള്‍രഡര്‍ക്ക് മാത്രമാണ് ഡര്‍ബന്‍ ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

Advertisment