ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ വെങ്കലം നേടിയ സ്വപ്‌നില്‍ കുശാലെയ്ക്ക് ഡബിള്‍ പ്രമോഷന്‍ നല്‍കി റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയില്‍ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായിരുന്ന (ടിടിഇ) സ്വപ്‌നിലിന് മുംബൈയിലെ സ്പോര്‍ട്സ് സെല്ലിലെ ഇന്ത്യന്‍ റെയില്‍വേയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയി സ്ഥാനക്കയറ്റം നല്‍കി.
കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സിലാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വപ്‌നില്‍ വെങ്കലം നേടിയത്.