New Update
/sathyam/media/media_files/2026/01/01/img193-2026-01-01-18-25-30.png)
സിഡ്നി: ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ആസ്ട്രേലിയ. മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ പാറ്റ് കമ്മിൻസ്, കൂപ്പർ കനോലി കാമറൂൺ ​ഗ്രീൻ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. 15 അം​ഗങ്ങളുള്ള പ്രാഥമിക സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisment
സ്പിൻ ബൗളേഴ്സിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീമിനെയാണ് ആസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്യൂ കുനെമാൻ, ആദം സാംപ എന്നിങ്ങനെ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലോകകപ്പ് നടക്കുന്ന ഇന്ത്യയിലെയും ശ്രീലങ്കയിലെയും സാഹചര്യങ്ങൾ പരി​ഗണിച്ചു കൊണ്ടാണ് ഈ മാറ്റം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us