വിരമിക്കല്‍ പ്രഖ്യാപിച്ചത് വിരാട് കോഹ്ലിയുമായി ചര്‍ച്ച ചെയ്ത ശേഷം: വെളിപ്പെടുത്തി സുനില്‍ ഛേത്രി

ജൂൺ 6 ന് കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താന്‍ വിരമിക്കുമെന്നാണ് ഛേത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.  താനും ഛേത്രിയും ഈ വിഷയത്തിൽ സംസാരിച്ചിരുന്നുവെന്ന് കോഹ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
H

വിരമിക്കൽ തീരുമാനം പരസ്യമാക്കുന്നതിന് മുമ്പ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി സംസാരിച്ചിരുന്നുവെന്ന് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രി.  

Advertisment

“വിരമിക്കൽ തീരുമാനത്തിന് മുമ്പ് ഞാൻ വിരാട് കോഹ്‌ലിയുമായി സംസാരിച്ചിരുന്നു. അദ്ദേഹവുമായി എനിക്ക് വളരെ അടുപ്പമുണ്ട്. ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു,” വെള്ളിയാഴ്ച ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഛേത്രി പറഞ്ഞു.

ജൂൺ 6 ന് കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താന്‍ വിരമിക്കുമെന്നാണ് ഛേത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.  

താനും ഛേത്രിയും ഈ വിഷയത്തിൽ സംസാരിച്ചിരുന്നുവെന്ന് കോഹ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

“അദ്ദേഹം (ഛേത്രി) ശരിക്കും ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം അത് ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചുകൊണ്ട് എനിക്ക് സന്ദേശമയച്ചു. പക്ഷേ, ആ തീരുമാനത്തിൽ അദ്ദേഹം സമാധാനത്തിലാണെന്ന് എനിക്ക് തോന്നി. വർഷങ്ങളായി അദ്ദേഹവുമായി അടുപ്പമുണ്ട്,” റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോസ്റ്റ് ചെയ്ത വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.

Advertisment