/sathyam/media/media_files/2025/08/28/sanju-2025-08-28-18-49-44.jpg)
അഹമ്മദാബാദ്: 2013-ല്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറി 'എമര്‍ജിങ് പ്ലെയര്‍' പുരസ്‌കാരം നേടിയ ആ പത്തൊമ്പതുകാരന്‍, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ജനക്കൂട്ടം ആര്‍ത്തു വിളിച്ച പേര്. സഞ്ജു സാംസണ്‍.. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവുംവലിയ പ്രതീക്ഷയും മലയാളിയിലായിരുന്നു. ഇന്ത്യയുടെ വിശ്വാസം സഞ്ജു കാത്തു സൂക്ഷിച്ചു.
/filters:format(webp)/sathyam/media/media_files/2025/01/19/YV9f7FqManZHAlak7cMJ.jpg)
2015-ല്‍ സിംബാബ്വെയ്‌ക്കെതിരേ അരങ്ങേറ്റംകുറിച്ച സഞ്ജുവിന് പിന്നീട് അഞ്ച് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു അടുത്ത ഒരവസരത്തിനായി. എം.എസ്. ധോണിയുടെ പകരക്കാരനായും കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് തുടങ്ങിയവരുമായി നിരന്തരം മത്സരിച്ചും പരിമിതമായ അവസരങ്ങള്‍ക്കൊണ്ട് സഞ്ജുവിനു തൃപ്തിപ്പെടേണ്ടിവന്നു. ലോകകപ്പ് ടീമുകളില്‍നിന്ന് പലവട്ടം തഴയപ്പെട്ടപ്പോഴും ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും റണ്‍സ് അടിച്ചുകൂട്ടി സഞ്ജു തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു.
/filters:format(webp)/sathyam/media/media_files/2024/12/03/pWsYD12bBr38L6zpcfQO.webp)
2024 ലോകകപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തുമ്പോള്‍ മുഴുവന്‍ സമയവും ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. ഈ ലോകകപ്പിന്റെ തുടക്കത്തിലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടമുണ്ടായിരുന്നില്ല. എന്നാല്‍, ജനുവരിയിലെ ന്യൂസീലന്‍ഡ് പരമ്പരയിലെ നിരാശയ്ക്ക് ശേഷം പരിശീലനത്തിലും മാനസികമായ ഒരുക്കങ്ങളിലും നടത്തിയ കഠിനാധ്വാനം സഞ്ജുവിനെ ഫോമിലേക്ക് തിരികെയെത്തിച്ചു.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഏഴ് സിക്സറുകള്‍ ഉള്‍പ്പെടെ നേടിയ 89 റണ്‍സ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എളുപ്പമാക്കി. എങ്കിലും തന്റെ ദൗത്യം അവസാനിച്ചിട്ടില്ലെന്ന് സഞ്ജു വ്യക്തമാക്കുന്നു. ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സ് സഞ്ജു അടിച്ചു കൂട്ടി. ടി20 ലോകകപ്പ് ഫൈനലില്‍ ഒരു കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് സ്വന്തമാക്കിയത്.
/filters:format(webp)/sathyam/media/media_files/H4VdkoIMSOK5asGPshRB.jpg)
ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഐ.സി.സി. നാമനിര്‍ദേശ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം സഞ്ജുവാണ്. എട്ടുപേരുടെ പട്ടികയിലാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്. അഹമ്മദാബാദില്‍ ന്യൂസീലന്‍ഡിനെതിരേയുള്ള ഫൈനലില്‍ കൂടി തിളങ്ങിയതോടെ ഇന്ത്യയുടെ മൂന്നാം ലോകകിരീടത്തിനൊപ്പം ഈ വ്യക്തിഗതനേട്ടവും സഞ്ജുവിനെ തേടിയെത്തിയേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us