തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ടാലിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ലോണിലൂടെയാണ് താരത്തെ ഗോകുലം കേരള സ്വന്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്സ് സൗരവിന് പ്രാധാന്യം കിട്ടിയിരുന്നില്ല. അവസരം കുറഞ്ഞതാണ് താരം ക്ലബ് വിടാൻ തയ്യാറാകാൻ കാരണം.
23കാരനായ സൗരവ് ലെഫ്റ്റ് വിങ്ങർ ആണ്. മധ്യനിരയിലും കളിക്കാൻ കഴിവുണ്ട്. എ ടി കെ മോഹൻ ബഗാൻ റിസേർവ്സ് ടീമിനൊപ്പം താരം മുമ്പ് കളിച്ചിരുന്നു.