തിരുവനന്തപുരം: രഞ്ജി ട്രോഫി പോരാട്ടത്തില്‍ മധ്യപ്രദേശിനെ160 റൺസിനൊതുക്കി കേരളം.
ആദ്യം ബാറ്റ് ചെയ്ത മദ്യപ്രദേശ് താരങ്ങൾക്ക് കേരളത്തിന്റെ ബോളിങ് കരുത്തിനു മുന്നിൽ കാലിടറുകയായിരുന്നു.
5 വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിധീഷാണ് ബോളിങ് നിരയിൽ മികച്ചപ്രകടനം പുറത്തെടുത്തത്.
താരം 15 ഓവറില്‍ 44 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ എന്‍പി, ആദിത്യ സാര്‍വതെ രണ്ടു വിക്കറ്റും ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി.
ക്യാപ്റ്റന്‍ ശുഭം ശര്‍മയെയും (54) കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം വെങ്കടേഷ് അയ്യരെയും(42) ഒഴിച്ചു നിർത്തിയാൽ മധ്യപ്രദേശ് നിരയിൽ ആർക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.
ആവേശ് ഖാന്‍14 റണ്‍സുമായി പുറത്താകാതെ നിന്നു. രജത് പടിദാര്‍ പൂജ്യത്തില്‍ മടങ്ങി.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ കേരളം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 54 റണ്‍സെന്ന നിലയിലാണ്.
ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ് കുന്നുമ്മല്‍ എന്നിവര്‍ മികച്ച തുടക്കമാണ് കേരളത്തിനു സമ്മാനിച്ചിരിക്കുന്നത്. അക്ഷയ് 22 റണ്‍സും രോഹന്‍ 25 റണ്‍സും നേടി ക്രീസിലുണ്ട്.