അഖില കേരള വടംവലി മത്സരവുമായി മാതൃഭൂമി ഡോട്ട് കോം. മത്സരം ആ​ഗസ്റ്റ് 20-ന് കലൂർ സ്റ്റേഡിയം ​ഗ്രൗണ്ടിൽ

30,000 രൂപയാണ് ഒന്നാസ്ഥാനം സ്വന്തമാക്കുന്നവർക്ക് ലഭിക്കുക. 

New Update
images(1286)

കൊച്ചി: അഖില കേരള വടംവലി മത്സരവുമായി മാതൃഭൂമി ഡോട്ട് കോം. ഫൈസൽ ഫസലുദീൻ തിരക്കഥ എഴുതി സംവിധാനവും നിർവഹിച്ച മേനെ പ്യാർ കിയ എന്ന ചലച്ചിത്രവുമായി സഹകരിച്ചാണ് മാതൃഭൂമി അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നത്.  

Advertisment

ആ​ഗസ്റ്റ് 20-ന് കലൂർ സ്റ്റേഡിയം ​ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 30,000 രൂപയാണ് ഒന്നാസ്ഥാനം സ്വന്തമാക്കുന്നവർക്ക് ലഭിക്കുക. 


രണ്ടാം സ്ഥാനക്കാർക്ക് 20000, മൂന്നാം സ്ഥാനക്കാർക്ക് 15000, നാലാം സ്ഥാനക്കാർക്ക് 10000, അഞ്ചാം സ്ഥാനക്കാർക്ക് 5000 എന്നിങ്ങനെയാണ് സമ്മാനം നിശ്ചയിച്ചിരിക്കുന്നത്.


460 കിലോ വിഭാ​ഗത്തിൽ ഏഴു പേരടങ്ങുന്ന 20 ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുക. എറണാകുളം ജില്ലാ വടംവലി അസോസിയേഷനാണ് വടംവലി മത്സരം നിയന്ത്രിക്കുന്നത്.  മത്സരം കാണുന്നതിനുള്ള എൻട്രി ഫീസ് സൗജന്യമാണ്.

Advertisment