തിരുവനന്തപുരം: ലോക ജൂഡോ സാംബോ ചാമ്പ്യൻ ഉവാലി കൂർഷേവിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സാംബോ പരിശീലന ക്യാമ്പ് നടന്നു.
സംബോ ഫെഡറേഷനും റഷ്യൻ ഹൗസും സംയുക്തമായി കാര്യവട്ടം ലക്ഷ്മ്‌മി ഭായി നാഷണൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നടത്തിയ പരിശീലന പരിപാടി സംബോ ഏഷ്യൻ ഡയറക്‌ടർ സുരേഷ് ഗോപി, റഷ്യൻ ഹൗസ് ഇൻ തിരുവനന്തപുരം കോൺസൽ രതീഷ് സി നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
/sathyam/media/post_attachments/c4780539-036.jpg)
പരിശിലനപരപാടിയിൽ കേരളത്തിലെ സാംബോ താരങ്ങളും ഫിസക്കൾ എഡ്യൂക്കേഷൻ കോളേജിലെ വിദ്യാർത്ഥികളും പങ്കെടുത്തു.
നാല് പ്രാവശ്യം ലോക സാബോ ചാമ്പ്യനും ജൂടോയിൽ ഒട്ടനവധി അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ള റഷ്യൻ ഉഉവാലി കൂർഷേവ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ പരിശീലനം നൽകി.
/sathyam/media/post_attachments/ea659e1f-f10.jpg)
അന്താരാഷ്ട്ര തലത്തിലേക്ക് ഇന്ത്യൻ സാബോസ്റ്റുകളെ എത്തിക്കുക എന്നതാണ് ഈ സെമിനാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഏഷ്യാനെറ്റ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ഡോ. രാജീവ് മേനോൻ ,സംബോ അസോസിയേഷൻ ട്രിവാൻഡറും പ്രസിഡന്റ് മാസ്റ്റർ രാഹുൽ എച്ച് എസ്, സംബോ കേരളയുടെ ഫൗൻഡറും & പ്രസിഡൻ്റുമായ അബ്‌ദുൽ ലത്തീഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.