New Update
/sathyam/media/media_files/2025/06/24/kca-2025-06-24-22-35-43.jpg)
തൊടുപുഴ : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ മാസ്റ്റേഴ്സ് ട്രിവാൺഡ്രത്തിനെതിരെ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് എട്ട് വിക്കറ്റിന് 186 റൺസെന്ന നിലയിൽ. മറ്റൊരു മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആദ്യ ഇന്നിങ്സ് 161 റൺസിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ RSC SG ക്രിക്കറ്റ് സ്കൂൾ എട്ട് വിക്കറ്റിന് 137 റൺസെന്ന നിലയിലാണ്.
19 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട ആത്രേയ ക്രിക്കറ്റ് അക്കാദമിയെ മധ്യനിര ബാറ്റർ ധീരജ് ഗോപിനാഥിൻ്റെ ഇന്നിങ്സാണ് കരകയറ്റിയത്. 88 റൺസാണ് ധീരജ് നേടിയത്. ശ്രീഹരി പ്രസാദ് 50 റൺസും നേടി. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി മൊഹമ്മദ് റെയ്ഹാൻ മൂന്നും അഭിനവ് ആർ നായർ, എസ് വി ആദിത്യൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറ്റൊരു മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 161 റൺസിന് ഓൾ ഔട്ടായി. 44 റൺസെടുത്ത ഓപ്പണർ എസ് ആർ വൈഷ്ണവാണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. RSC SG ക്രിക്കറ്റ് സ്കൂളിന് വേണ്ടി ശിവദത്ത് സുധീഷ് നാലും യദു കൃഷ്ണ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ RSC SG ക്രിക്കറ്റ് സ്കൂൾ എട്ട് വിക്കറ്റിന് 137 റൺസെന്ന നിലയിലാണ്.

Advertisment
അഞ്ച് വിക്കറ്റ് വീഴ്ത്തിയ തൃപ്പൂണിത്തുറയുടെ എസ് ആര്യൻ്റെ പ്രകടനമാണ് RSC SGയുടെ ബാറ്റിങ് നിരയെ തകർത്തത്. 32 റൺസെടുത്ത ആര്യൻ എൽദോ ജോസും 25 റൺസെടുത്ത ശ്രാവൺ പണിക്കരും മാത്രമാണ് RSC SGയുടെ ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. സസെക്സ് ക്രിക്കറ്റ് ക്ലബ്ബും വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബും തമ്മിൽ തിരുവനന്തപുരം മംഗലപുരം ഗ്രൌണ്ടിൽ നടക്കാനിരുന്ന മല്സരത്തിൽ മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാനായില്ല.