അണ്ടര്‍ 19 ലോകകപ്പ്; കലാശപ്പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 254 റണ്‍സ്; രാജ് ലിംബാനിക്ക് മൂന്ന് വിക്കറ്റ്‌

ബെനോനി: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് 254 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു

New Update
u19 worldcup

ബെനോനി: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് 254 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. 64 പന്തില്‍ 55 റണ്‍സെടുത്ത ഹര്‍ജാസ് സിംഗ്, പുറത്താകാതെ 43 പന്തില്‍ 46 റണ്‍സെടുത്ത ഒലി പീക്ക്, 66 പന്തില്‍ 48 റണ്‍സെടുത്ത ഹ്യൂഗ് വെയ്ബഗെന്‍, 56 പന്തില്‍ 42 റണ്‍സെടുത്ത ഹാരി ഡിക്‌സണ്‍ എന്നിവരുടെ പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

Advertisment

ഓപ്പണര്‍ സാം കോണ്‍സ്റ്റസിനെ പൂജ്യത്തിന് പുറത്താക്കി രാജ് ലിംബാനി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പിന്നീട് ഓസീസ് മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. നമന്‍ തിവാരി രണ്ട് വിക്കറ്റും, സൗമി കുമാര്‍ പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment