അക്കാഫ് ഇവെന്റ്സ് നേതൃത്വം നൽകുന്ന യു എ യിലെ ഏറ്റവും ബൃഹത്തായ ക്രിക്കറ്റ് മാമാങ്കം അക്കാഫ് പ്രൊഫഷണൽ ലീഗിനു ഇന്നലെ ബത്തായ ഡിസി സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. അക്കാഫ് ജനറൽ സെക്രട്ടറി ബിജുകുമാർ വിശിഷ്ടാതിഥികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സ് ചെയർമാൻ അങ്കൂർ അഗർവാൾ ഉത്ഘാടനകർമം നിർവഹിച്ച ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എപിഎൽ ബ്രാൻഡ് അംബാസ്സഡറുമായ എസ്. ശ്രീശാന്ത്, ചീഫ് പട്രോൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ആസ്റ്റർ മാർക്കറ്റിംഗ് ഡിജിഎം സിറാജുദ്ദീൻ മുസ്തഫ ,എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹരികുമാർ,എപിഎൽ ജനറൽ കൺവീനർ ബിജു കൃഷ്ണൻ, അക്കാഫ് സെക്രട്ടറി മനോജ് കെ വി, അക്കാഫ് ലേഡീസ് വിങ്ങ് ചെയർപേഴ്സൺ റാണി സുധീർ, തുടങ്ങിയവർ ആശംസകൾ നേർന്നു.
/sathyam/media/post_attachments/dc3d7df5-4d1.jpg)
ചടങ്ങിൽ അക്കാഫ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.പതിവിൽ നിന്നും വ്യത്യസ്തമായി ഈ വർഷത്തെ ഉൽഘാടനം ക്യാമ്പസ് കാർണിവൽ മാതൃകയിലാണ് സംഘടിപ്പിച്ചത്.
വെടിക്കെട്ട്, കോളേജുകളുടെ മാർച്ച് പാസ്റ്റ്, ഇന്ദ്രി ബാൻഡ് അവതരിപ്പിച്ച ചെണ്ട ഫ്യൂഷൻ ഉൾപ്പെടെ നിരവധി സർപ്രൈസുകളും ഓരോമണിക്കൂറിലും കാണികൾക്കു വേണ്ടി നറുക്കെടുപ്പുകളും ബംബർ സമ്മാനമായി ഗോൾഡ് കോയിനും ഒരുക്കിയിരുന്നു.
യൂറോപ്പിന് പുറത്ത് ആദ്യമായി 100 ബോൾ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കുന്ന എപിഎൽ സീസൺ 4 ൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്.
എട്ടു വനിതാ ടീമുകൾ മത്സരിക്കുന്ന പ്രത്യേകതയും ഈ സീസണിലുണ്ട്. ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ ഷാർജ ഡിസി സ്റ്റേഡിയത്തിൽ അറുനൂറോളം ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന എപിഎൽ സീസൺ - 4,മുൻപ് നടന്ന മൂന്നു സീസണുകളുടെ വൻവിജയം സംഘാടനത്തിലും നടത്തിപ്പിലും പ്രതിഫലിക്കുമെന്ന് അക്കാഫ് ഭാരവാഹികൾ അറിയിച്ചു.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഡിബി കോളേജ് ശാസ്താംകോട്ട,എംജി കോളേജ് ട്രിവാൻഡ്രം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, കുസാറ്റ് തുടങ്ങിയ ടീമുകൾ വിജയിച്ചുടുത്തിരുന്നു.