ന്യുയോര്‍ക്ക്: മുന്‍ ഓസീസ് താരം സ്റ്റുവര്‍ട്ട് ലോയെ യുഎസ്എ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. താരങ്ങള്‍ക്കെതിരായ വിവേചനം, അവിശ്വാസം, പക്ഷപാതം തുടങ്ങിയവയാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വംശജരായ താരങ്ങളോട് സ്റ്റുവര്‍ട്ട് വിവേചനം കാണിച്ചിരുന്നുവെന്നാണ് ആരോപണം. അടുത്തിടെ താരങ്ങളും മുഖ്യപരിശീലകനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു.