വനിത ഐപിഎല്ലിനു കൊടിയേറി. ആദ്യ മത്സരത്തിൽ  റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ജയം

27 പന്തിൽ 64 റൺസെടുത്ത റിച്ച ഘോഷാണ് ആർസിബിയുടെ ടോപ്പ് സ്കോറർ.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Women's Premier Leagu

വഡോദര: വനിത ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. 

Advertisment

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 201 റൺസ് പിന്തുടർന്ന ആർസിബി 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. 


27 പന്തിൽ 64 റൺസെടുത്ത റിച്ച ഘോഷാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. വനിത ഐപിഎല്ലിലെ ഏറ്റവും ഉർന്ന റൺചേസാണിത്.


ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ബെത് മൂണിയുടെയും (56) ആഷ്ലി ഗാർഡ്ണറുടെയും (69) കരുത്തിലാണ് മികച്ച സ്കോറുയർത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയെയും (9), ഡാനിയേലെ വ്യാത്ത് ഹോഡ്ജിനെയും (4) അതിവേഗം നഷ്ടമായി.


എന്നാൽ പിന്നീടെത്തിയ എലിസ് പെറി 34 പന്തിൽ 57 റൺസുമായി ടീമിന് അടിത്തറിയിട്ടു.


തുടർന്ന് റിച്ച ഘോഷും 13 പന്തുകളിൽ 30 റൺസെടുത്ത കനിക അഹൂജയും ചേർന്ന് ആർസിബിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

മലയാളി താരം ജോഷിത വി​ജെ ബെംഗളൂരുവിനായി കളത്തിലിറങ്ങി. നാലോവർ എറഞ്ഞ ജോഷിത 43 റൺസ് വിട്ടുകൊടുത്തു. 

Advertisment