കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയില്ല, കരഞ്ഞുപോയെന്ന് വെങ്കടേഷ് അയ്യര്‍, താരലേലത്തില്‍ കെകെആര്‍ തനിക്ക് വേണ്ടി ശ്രമിക്കുമെന്ന പ്രതീക്ഷയില്‍ താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക 'സര്‍പ്രൈസുകള്‍' നിറഞ്ഞതായിരുന്നു

New Update
venkatesh iyer

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക 'സര്‍പ്രൈസുകള്‍' നിറഞ്ഞതായിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ തുടങ്ങിയ താരങ്ങളെ ഫ്രാഞ്ചെസി ഒഴിവാക്കിയിരുന്നു.

Advertisment

തന്നെ നിലനിര്‍ത്താത്തത് ഏറെ വേദനിപ്പിച്ചെന്നായിരുന്നു വെങ്കടേഷിന്റെ പ്രതികരണം. നിലനിര്‍ത്തിയവരുടെ പട്ടികയില്‍ തന്റെ പേര് ഇല്ലാത്തത് തന്നെ കണ്ണീരിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.

കെകെആര്‍ ഒരു കുടുംബമായിരുന്നു. കളിക്കാര്‍ മാത്രമല്ല. മാനേജ്‌മെന്റ്, സ്റ്റാഫ്, തുടങ്ങി ഒരുപാട് പേര്‍ അതിന്റെ ഭാഗമാണ്. ഒരു പാട് വികാരങ്ങള്‍ ഇതിന് പിന്നിലുണ്ട്. ലേലത്തില്‍ കെകെആര്‍ തന്റെ പേര് വിളിക്കുമോയെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുമെന്നും താരം പറഞ്ഞു.

Advertisment