വിജയ് ഹസാരെ ട്രോഫി: അടിച്ച് തകർത്ത് പഞ്ചാബ്

New Update
New-Project-78

വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം ക്വാർട്ടർഫൈനലിൽ മധ്യപ്രദേശിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി പഞ്ചാബ്. ബംഗളുരുവിൽ നടന്ന പോരാട്ടത്തിൽ പഞ്ചാബ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് അടിച്ചുകൂട്ടി.

Advertisment

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനയക്കപ്പെട്ട പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. 88 റൺസുമായി ടോപ് സ്കോററായ ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിംഗിന്റെ മികച്ച പ്രകടനം ആണ്. പത്ത് ഫോറും രണ്ടു സിക്സറുകളും അടിച്ച നായകന് 70 റൺസ് നേടിയ അന്മോൾപ്രീത് സിംഗ് മികച്ച പിന്തുണ നൽകി.

മധ്യനിരയിൽ നെഹാൽ വധേരയും ഇന്നിങ്സിന്റെ തുടക്കത്തിൽ ഹർനൂർ സിംഗും അർധസെഞ്ചുറികൾ നേടി പഞ്ചാബിന്റെ സ്കോർ കുത്തനെ ഉയർത്തിയതിൽ പ്രധാന പങ്കു വഹിച്ചു. വധേര 56 റൺസും ഹർനൂർ 51 റൺസുമാണ് നേടിയത്.

Advertisment