വിജയ് ഹസാരെ ട്രോഫി: ചണ്ഡീഗഢിനെതിരെ അതിവേഗ സെഞ്ചുറിയുമായി റിങ്കു സിംഗ്

New Update
New-Project-17-1

രാജ്കോട്ടിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ചണ്ഡീഗഢിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങി ഉത്തർപ്രദേശ് നായകൻ റിങ്കു സിംഗ് . അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത റിങ്കു 56 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി, 11 ഫോറുകളും നാല് സിക്‌സുകളും അടങ്ങിയ ഇന്നിംഗ്സ് ടീമിനെ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 367 റൺസെന്ന ശക്തമായ സ്കോറിലെത്തിച്ചു.

Advertisment

ചണ്ഡീഗഢിനെതിരെ ആദ്യ വിക്കറ്റായി അഭിഷേക് ഗോസ്വാമി വേഗത്തിൽ പുറത്തായതോടെ ഉത്തർപ്രദേശ് സമ്മർദ്ദത്തിലായി. എന്നാൽ ആര്യൻ ജുയാൽ (134)യും ധ്രുവ് ജുറേൽ (67)യും ചേർന്ന് ഇന്നിംഗ്സ് പുനർനിർമിച്ചു. തുടർന്ന് ജുയാൽ, സമീർ റിസ്വിയുമായി ചേർന്നും മികച്ച കൂട്ടുകെട്ടൊരുക്കി.

റിസ്വി പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിംഗ് ആക്രമണാത്മക ബാറ്റിംഗിലൂടെ സ്കോറിന് വേഗം കൂട്ടി. ആദ്യം ജുയാലിനൊപ്പവും പിന്നീട് പ്രശാന്ത് വീറിനൊപ്പവും ചേർന്ന് അവസാന ഓവറുകളിൽ ഉത്തർപ്രദേശിനെ വൻ സ്കോറിലേക്ക് നയിച്ചു.

റിങ്കുവിന്റെ ഷോട്ടുകളും മികച്ച ടൈമിംഗും ചണ്ഡീഗഢ് ബൗളർമാർക്ക് കടുത്ത വെല്ലുവിളിയായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അവർ ഒടുവിൽ വിവരം കിട്ടുമ്പോൾ 14 ഓവറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്.

Advertisment