ന്യൂഡല്‍ഹി: 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്, വെള്ളി മെഡല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോര്‍ട്‌സ് (സിഎഎസ്) അഡ്-ഹോക്ക് ഡിവിഷൻ തള്ളി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഫോഗട്ടിനെ പിന്തുണയ്ക്കുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തില്‍ ഐഒഎ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. സിഎഎസ് അപേക്ഷ തള്ളിയതില്‍ നിരാശയുണ്ടെന്ന് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ പറഞ്ഞു.